ഉടയാടയുരിഞ്ഞും ഉരിയാടാതെയും
ഉണ്ണാതെയും ഉലക് മുഴുവന്‍ ചുറ്റിയും
ഞാന്‍ നോക്കി. നിന്നെ കണ്ടില്ല.
ശീലങ്ങളും അക്ഷരങ്ങളും ഉപേക്ഷിച്ചു.
നില്‍ക്കുമിടവും ദിശകളും ഭിന്നതകളും
ധ്യാനത്തിന്റെ ലായനിയില്‍ ലയിപ്പിച്ചു.
നീ കനിഞ്ഞില്ല.
തളര്‍ന്നു കഴിഞ്ഞിട്ടും നീ ഒഴിയുന്നില്ല,
ഞാന്‍ കുനിയുന്നത് നീ അറിയുന്നുമില്ല,
എന്റെ മനസ്സിടിഞ്ഞതും.