ചുളിവുകള്‍, വരകള്‍
അവ വരുന്നതിനു മുന്‍പുള്ള
മിടിപ്പുകള്‍,
കഴുത്തില്‍ വേദനയോളമെത്തും ഉഴവുകള്‍!
ചൊറിഞ്ഞൂപ്പാട് വന്നു ചിലയിടങ്ങളില്‍......!
വെള്ളത്തില്‍ പുതഞ്ഞു കിടക്കും
സസ്യങ്ങളെ ഓര്‍മിപ്പിക്കുന്ന കുതിപ്പുകള്‍,
പുകച്ചിലുകള്‍, വരളല്‍, ഇരുളുന്ന മുഖം.
തനിയെ സംസാരം, താണ സ്വരത്തില്‍ കൂവിച്ച.
പാത്രത്തില്‍ നിന്നു ഗ്ലാസ്സിലേക്ക്,
നിലത്തു നിന്നു വഴിയിലേക്ക്!
No comments:
Post a Comment